പാതി പൂത്തൊര തരുശാഖിയില് വസന്തം മറന്നു വെച്ചോരാ നനുത്ത
ഓര്മ്മകള് തേടി ഞാനും നീയും യാത്ര തുടങ്ങുന്നു ......
വാക്കുകള് മൊട്ടിട്ട് തളിരായി പൂത്തപോള് വസന്തം
വന്നുവെന്ന് കല്പിച്ചു നാം വെറുതെ..........
ഓര്മ്മകള് തേടി ഞാനും നീയും യാത്ര തുടങ്ങുന്നു ......
വാക്കുകള് മൊട്ടിട്ട് തളിരായി പൂത്തപോള് വസന്തം
വന്നുവെന്ന് കല്പിച്ചു നാം വെറുതെ..........
പറയുവാന് നിനച്ച വാക്കുകള് ഏറെയും ഒരു ചെറുമഴയില് കുതിര്ന്
എങ്ങോ ഒലിച്ചു പോയി
പലകുറി നിന്നിലെ മോഹങ്ങള് നീയറിയാതെ നിന് മാനസ ജാലകം വിട്ട്
ഏതോ തുരുത്തില് മറഞ്ഞു നിന്നു
ഏതോ പുലരി നിദ്രയില് നിനകേകകിയ നവ താരുണ്യം തിരിച്ചരിഞ്ഞിട്ടന്
പെണ്കിടാവ് പോല് നീ എനിക്ക് കൂട്ട് പോരിക
കാടിന്റെ നിശ്ശബ്ദ്തത താരാട്ട് പാടുമീ യാത്രയില് നിനക്ക് ഞാനും എനിക്ക്
നീയും വഴികാട്ടിയകുന്നോരീ
യാത്രക്ക് ഇനി യാമങ്ങള് മാത്രം
നീ വില്ലക്കിയാലും നിന്നെ പുതപ്പികാന് ഞാന് എന്നെ
നല്കിടാം
കൈ പിടിച്ചുയര്ത്തുക എന്നെ നീ ജനിമൃതികള് മറന്നുല്ലോരീ
യാത്രയില് ഞാന് ഇടറി വീണാല്
നിന്റെ നിശ്വാസങ്ങള് എനിക്ക് ഉണര്വാകുമ്പോള് നാം എത്തുമാ
തീരത്ത് നമ്മെ മറന്നു നാം നമ്മെ തിരയുമാതീരത്ത് ..........
ചോദ്യങ്ങള് ഒന്നുമേ ഇല്ലാത്തോരീ യാത്രക്ക് പേരെന്ത് നല്കിടും നാം.........
